Connect with us

Hi, what are you looking for?

NEWS

പണിമുടക്ക് ദിവസം ജോലിക്കെത്തിയ പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ ക്രൂരമർദ്ദനം.

പിണ്ടിമന: പണിമുടക്ക് ദിവസം ജോലിക്കെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ മര്‍ദ്ധനമേറ്റു. പിണ്ടിമന പഞ്ചായത്ത് ഓഫിസിലാണ് ഇന്ന് ഉച്ചക്ക സംഘര്‍ഷമുണ്ടായത്.  സമരാനുകൂലികളെ പോലിസ് കസ്റ്റഡിയിലെടുത്തു. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ ഇന്ന് ജോലിക്ക് ഹാജരായ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറി മർദിച്ച് അവശനാക്കി. ഇന്ന് സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകണം പണി മുടക്കരുതെന്ന കോടതി ഉത്തരവും നിലനിൽക്കെയാണ് ഈ ആക്രമണം.

ഓഫീസിലെത്തി കർത്തവ്യ നിർവഹണം നടത്തി വരുന്നതിനിടെ ഒരു സംഘം പണിമുടക്ക് അനുകൂലികൾ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് പ്രകടനമായി എത്തി അവിടെ വലിയ രീതിയിൽ ഒച്ചയും ബഹളവും ഉണ്ടാക്കുകയും, സെക്രട്ടറി ഇരിക്കുന്നിടത്തേക്കെത്തി അദ്ദേഹത്തെ അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. മർദനമേറ്റ് മൂക്കിലൂടെ ചോരയൊലിച്ച് അവശനായ പഞ്ചായത്ത് സെക്രട്ടറിയെ പോലീസ് എത്തി കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമി സംഘത്തിലെ ചിലരെ പോലീസ് സംഭവ സ്ഥലത്ത് വച്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കർത്തവ്യ നിർവഹണത്തിൽ ഏർപ്പിട്ടിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ തന്റെ ഓഫീസിൽ കയറി മർദ്ദിച്ച ആക്രമി സംഘങ്ങളെ കസ്റ്റഡിയിൽ നിന്നും വിട്ട് കിട്ടാൻ ഉന്നത ഭരണ തലത്തിൽ നിന്നും സ്വാധീനം പോലീസിന് മേലുള്ളത് കൊണ്ട് അവരെ വിട്ടയക്കാനുള്ള നീക്കവും നടക്കുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നു. അക്രമത്തിനു നേതൃത്വം കൊടുത്തവരെ ജാമ്യമില്ല വകുപ്പ് ചാർത്തി ജയിലിൽ അടക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടാതെ കരം അടക്കുവാനായി വന്ന രാജൻ എന്ന നികുതിധായകനേയും ദാരുണമായി ആക്രമിക്കുകയും ചെയ്‌തു. ജോലിചെയ്യാൻ സന്നദ്ധരായി വരുന്ന ജീവനക്കാർക്ക് സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സർക്കാർ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള കാടത്ത ആക്രമണങ്ങൾ നടത്തിയവർക്ക് എതിരെ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചരീതിയിലുള്ള നിയമ നടപടികൾ കൈക്കൊള്ളണമെന്ന് കൂടി നാട്ടുകാർ ആവശ്യപ്പെടുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

error: Content is protected !!