Connect with us

Hi, what are you looking for?

ACCIDENT

വൈദ്യുതലൈനിൽ തട്ടി മിനി ലോറിക്കും വൈക്കോലിനും തീപിടിച്ചു.

പിണ്ടിമന : വൈദ്യുത ലൈനിൽ തട്ടി മിനി ലോറിയിൽ കൊണ്ടുവരുകയായിരുന്ന വൈക്കോലിന് തീപിടിച്ചു.   മുത്തംകുഴിക്ക് സമീപത്താണ് അപകടം നടന്നത്. ലോറി ഡ്രൈവർ മുത്തംകുഴി സ്വദേശി പുരുഷന് സാരമായ പൊള്ളലേറ്റു. ഞായറാഴ്ച രാവിലെ 10.30-നാണ്‌ സംഭവം. ലോറി ഭാഗികമായി കത്തിനശിക്കുകയും അര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്‌തു. വൈക്കോൽ ലോഡ് ലൈനിൽ തട്ടിയപ്പോൾ വൈദ്യുതക്കമ്പികൾ കൂട്ടിമുട്ടിയാണ് തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ ആളിപ്പടറുകയായിരുന്നു. തീ പിടിച്ച വൈക്കോൽ മാറ്റിയിടുമ്പോൾ ആണ് ഡ്രൈവർക്ക് പൊള്ളൽ ഇട്ടത്. കോതമംഗലത്ത് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...