Connect with us

Hi, what are you looking for?

ACCIDENT

പെരുമ്പാവൂരിൽ ടോറസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

പെരുമ്പാവൂർ: ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരണപ്പെട്ടു. കുറുപ്പംപടി വായ്ക്കര മോടക്കൽ വീട്ടിൽ റിട്ട കെ.എസ്.ആർ.ടിസി ജീവനക്കാരൻ കെ.ഗോ പാലൻ്റെ മകൻ പ്രതീഷ് ഗോപാലൻ (36) ആണ് മരിച്ചത്. മുൻരായമംഗലം പഞ്ചായത്ത് മെമ്പറും റിട്ട: കൃഷി ഓഫീസറുമായ ശാന്താഗോപാലനാണ് മാതാവ്. മേയ്ക്കപ്പാല സ്വദേശിനി സൂര്യയാണ് ഭാര്യ. മകൾ: ദുർഗ്ഗ. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം ഉണ്ടായത്.

ടിപ്പർ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂരിൽ നിന്നും കാലടിയിലേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് കടന്ന പ്രതീഷിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.. ടിപ്പർ ലോറിയുടെ ചക്രങ്ങൾ പ്രതീഷിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രതീഷ് കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരനാണ്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!