Connect with us

Hi, what are you looking for?

CRIME

ഒരു കിലോ കഞ്ചാവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ

പെരുമ്പാവൂർ : ഒരു കിലോ കഞ്ചാവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. വെങ്ങോല പോഞ്ഞാശേരി മങ്ങാടൻ വീട്ടിൽ സാലു (45) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്ഥിരം വിൽപ്പനക്കാരനായ ഇയാളെ അഞ്ച് ഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച ഒരു കിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെത്തി.

കമ്പത്ത് നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കുമാണ് വിൽപ്പന നടത്തുന്നത്. സാലുവിന്‍റെ പേരിൽ കഞ്ചാവ് വിൽപ്പനയ്ക്കുൾപ്പടെ നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ മാരായ റിൻസ്.എം.തോമസ്, ജോസ്സി.എം.ജോൺസൻ, എ.എസ്.ഐ എം.കെ.അബ്ദുൾ സത്താർ. എസ്.സി.പി.ഒ മാരായ പി.എ.അബ്ദുൾ മനാഫ്, വി.എം.ജമാൽ, കെ.എസ്.സുധീഷ്, കെ.പി.അമ്മിണി, സി.പി.ഒ നോബിൻ.കെ.പൗലോസ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...