Connect with us

Hi, what are you looking for?

CHUTTUVATTOM

പച്ചത്തുരുത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും: എം.എൽ.എ

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ കാർഷിക രംഗത്ത് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 യുവകർഷകർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും കൃഷി ചെയ്യുന്നതിനുള്ള അവസരം ഒരുക്കും.
പദ്ധതിക്ക് ആവശ്യമായ കാർഷിക ഉപകരണങ്ങളും ലഭ്യമാക്കും. എം.എൽ.എ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ ഉൾപ്പെടെയുള്ളവ പദ്ധതിക്കായി വിനിയോഗിക്കും. രാവിലെ 9.30 ന് വെങ്ങോല ഗ്രാമ പഞ്ചായത്തിലെ പെരുമാനിയിൽ പദ്ധതിയുടെ നിയോജക മണ്ഡല തല ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി നിർവഹിക്കും.
10 മണിക്ക് പെരുമ്പാവൂർ, 10.30 ന് കൂവപ്പടി, 11.30 ന് ഒക്കൽ, 12 മണിക്ക് മുടക്കുഴ, 12.30 ന് വേങ്ങൂർ, ഉച്ചക്ക് 1 മണിക്ക് അശമന്നൂർ, 1.30 ന് രായമംഗലം എന്നിവിടങ്ങളിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...