Connect with us

Hi, what are you looking for?

CRIME

കുത്തേറ്റ് ഭാര്യ മരണപ്പെട്ടു; ഭർത്താവിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂർ : യുവതിയുടെ മരണം ഭർത്താവ് അറസ്റ്റിൽ . കാലടി മറ്റൂരിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവായ മറ്റൂർ വരയിലാൻവീട്ടിൽ ഷൈജു (49) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ യാണ് ഷൈജുവിന്റെ ഭാര്യ സുനിതയെ മറ്റൂർ ചെമ്പിശേരി റോഡിലുള്ള ഭർതൃഗൃഹത്തിൽ കുത്തേറ്റ് അവശനിലയിൽ കാണപ്പെട്ടത്. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

കുടുംബ പ്രശ്നങ്ങൾ മൂലമുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ഷൈജു പോലീസിനോട് സമ്മതിച്ചു. സംഭവ സ്ഥലത്ത് ഫോറൻസിക് , വിരലടയാള വിദഗ്ദർ തുടങ്ങിയവർ പരിശോധന നടത്തി. ആയമ്പുഴ ഇൻസ്പെക്ടർ എം.മനോജ്, കാലടി എസ്.ഐമാരായ ടി.ബി ബിബിൻ, വിപിൻ.വി. പിള്ള , എസ് സുകേശൻ ,കെ.എപോളച്ചൻ, ജി.സതീശൻ, ,എസ്.സി.പി.ഒ എം.വി ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...