Connect with us

Hi, what are you looking for?

NEWS

പീസ് വാലി സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃക: ഗവർണർ

തിരുവനന്തപുരം : നിരാലംബർക്കും നിസ്സഹായർക്കും തണൽ വിരിക്കുന്ന കോതമംഗലത്തെ പീസ് വാലിയുടെ പ്രവർത്തനങ്ങൾ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. രാജ്ഭവനിൽ നടന്ന കൂടി കാഴ്ചയിൽ പീസ് വാലി ഭാരവാഹികളോടാണ് അദ്ദേഹം ഈ വിലയിരുത്തൽ പങ്കുവെച്ചത്. കോവിഡാനന്തര കാലത്ത് ഭിന്നശേഷി സമൂഹം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം പീസ് വാലി ഭാരവാഹികളുമായി ചർച്ച ചെയ്തു. വേദഗ്രന്ഥവും ഇക്ബാൽ കവിതകളും ഉദ്ധരിച്ച് സഹജീവി സ്നേഹത്തിന്റെ മഹത്വം അദ്ദേഹം എടുത്തു പറഞ്ഞു.

നന്മയിൽ അധിഷ്ടിതമായ പ്രവർത്തനങ്ങളെ സമൂഹം എക്കാലത്തും ഹൃദയത്തോട് ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ പീസ് വാലി സന്ദർശിക്കാമെന്നു അദ്ദേഹം ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പീസ് വാലി രക്ഷധികാരിയും കേരള അഡ്മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി കെ അബ്ദുൽ റഹിം, പീസ് വാലി ചെയർമാൻ പി എം അബൂബക്കർ, വൈസ് ചെയർമാൻ കെ എം യൂസുഫ് എന്നിവരാണ് രാജ്ഭവനിൽ നടന്ന കൂടികാഴ്ചയിൽ പങ്കെടുത്തത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...