Connect with us

Hi, what are you looking for?

CRIME

ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങി ഒരാഴ്ചക്ക് ശേഷം പോക്സോ കേസിൽ അറസ്റ്റ്.

മുവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും മറ്റൊരു കേസിൽ പായിപ്ര സൊസൈറ്റിപടി ഭാഗത്ത്‌ വീട്ടുമുറ്റത്ത് പാർക്ക്‌ ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ . മുവാറ്റുപുഴ മുളവൂർ പായിപ്ര സൊസൈറ്റിപടി ഭാഗത്ത് ചൂരചിറയിൽ വീട്ടിൽ വിഷ്ണു ദേവ് രവികുമാർ (22)നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഉൾപ്രദേശത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. മുവാറ്റുപുഴയിൽ മൊബൈൽഷോപ്പിൽ നിന്ന് മൊബൈൽഫോൺ മോഷണത്തിന് ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങി ഒരാഴ്ചക്ക് ശേഷം ആണ് പ്രതി പോക്സോ കേസിലെ പ്രതി ആവുന്നതും ഒളിവിൽ താമസം ആരംഭിച്ചതും.

മുവാറ്റുപുഴ, കുറുപ്പംപടി, പുത്തൻകുരിശ്, കോതമംഗലം, അമ്പലപ്പുഴ എന്നിവിടങ്ങളിലെ നിരവധി മോഷണ പിടിച്ചുപറി കേസിലെ പ്രതിയാണ്. മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ മുവാറ്റുപുഴ ഇൻസ്‌പെക്ടർ എംകെ സജീവ്, എസ്ഐമാരായ കെ.കെ രാജേഷ്, രാകേഷ്, എഎസ്ഐ പി.സി ജയകുമാർ പിസി, . സൂരജ്കുമാർ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...