Connect with us

Hi, what are you looking for?

CHUTTUVATTOM

സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് വീണ മുത്തശ്ശിമാവ് ഡി വൈ എഫ് ഐ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് മുറിച്ച് നീക്കി.

പല്ലാരിമംഗലം : രണ്ട് ദിവസം മുൻപുണ്ടായ ശക്തമായ കാറ്റിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പൈമറ്റം യു പി സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് കടപുഴകി വീണ മരം ക്രെയിനിന്റെ സഹായത്തോടെ ഡി വൈ എഫ് ഐ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് മുറിച്ച് നീക്കി. 50 വർഷത്തിലേറെ പഴക്കമുള്ള മുത്തശ്ശി മാവാണ് കെട്ടിടത്തിന് മുകളിലേക്ക് വീണത്. കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സ്കൂൾ കെട്ടിടത്തിന്റെ കേടുപാട് സംഭവിച്ച ഭാഗം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുമെന്ന് സ്കൂൾ സന്ദർശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ൺ സഫിയ സലിം എന്നിവർ പറഞ്ഞു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...