Connect with us

Hi, what are you looking for?

CRIME

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങളായ രണ്ട് പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു.

കോതമംഗലം : വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ട് പേർ അറസ്റ്റിൽ. പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ ജോയ് (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവും, പ്രതികളുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അഖിലും തമ്മിൽ ബുധനാഴ്ച ചീക്കോട് പ്രവർത്തിക്കുന്ന ബാറിന് സമീപം വച്ചുണ്ടായ വഴക്കിനെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത്. അഖിൽ കോട്ടയം മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, എസ്.ഐ എം.എം.റജി, എ.എസ്.ഐമാരായ കെ.എം.സലിം, വി.എം.രഘുനാഥ്, എസ്.സി.പി.ഒ മാരായ കെ.കെ.അനീഷ്, എൻ.നിസാന്ത്കുമാർ, സി.പി.ഒ കെ.റ്റി.നിജാസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇

https://chat.whatsapp.com/KI0hMIlp4D68BeXbJvk36r

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...