കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ ഊന്നുകൽ – നമ്പൂരിക്കൂപ്പ് – കാപ്പിച്ചാൽ ഇംഗ്ഷനിൽ കെ.എസ്.ഇ.ബി.കോതമംഗലം ഫീഡറിനു കീഴിലെ ജീവനക്കാർ നിരുത്തരവാദിത്വപരമായി ജനവാസ മേഖലയിൽ ഫോർ ഫീസ് ജംഗ്ഷൻ സ്ഥാപിച്ചത് വലിയ അപകട സാധ്യതയുള്ള രീതിയിലാണ്. നിരവധി പേർ ഇതുവഴി കാൽനടയായും അല്ലാതെയും സഞ്ചരിക്കുന്ന പ്രദേശത്ത് വളരെ താഴ്ത്തി മെയ്ൻ ഫീസ് സ്ഥാപിക്കുകയും ഇതിന്റെ കറണ്ട് പ്രവഹിക്കുന്ന ഇരുമ്പ് ഭാഗം ഇൻസുലേഷൻ പോലും നടത്താതെ സ്ഥാപിക്കുകയായിരുന്നു.
പ്രദേശവാസികൾ പല പ്രാവശ്യം പരാതി പറഞ്ഞിട്ടും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. വലിയ മഴയും ഇടിയും വന്നാൽ ഇതിൽ നിന്നും തീ മിന്നുന്നതായും പറയുന്നു. എത്രയും പെട്ടെന്ന് ജനവാസ മേഖലയിൽ നിന്ന് ഇത് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.