Connect with us

Hi, what are you looking for?

CHUTTUVATTOM

എംബിറ്റ്സിൽ അന്തർദേശിയ വെബിനാർ 14 മുതൽ

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അന്തർദേശിയ വെബിനാർ ജൂലായ് 14 ന് ആരംഭിക്കും. “സുസ്ഥിര വികസനത്തിന് സിവിൽ എഞ്ചിനീയർമാരുടെ പങ്ക്” എന്ന വിഷയത്തിൽ ഉള്ള വെബിനാർ കേരള സർക്കാരിന്റെ അസാപ്‌ പദ്ധതിയുമായി സഹകരിച്ചുകൊണ്ടാണ് നടത്തപ്പെടുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാറങ്കലിലെ പ്രഫസർ,  ഡോ. കെ. വി. ജയകുമാർ മുഖ്യാഥിതിയായിരിക്കും.
ഡോ. നിതിൻ കുമാർ തൃപതി പ്രഫസർ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തായ്‌ലൻഡ്, ശ്രീനിധി അനന്തരാമൻ മാനേജിങ് ഡയറക്ടർ ജിയോഡെസിക് ബാംഗ്ലൂർ, ഡോ. ആൽഫ്രഡ്‌ ജെ കല്യാണപ്പു, പ്രഫസർ ടെന്നസി ടെക്നോളോജിക്കൽ  യൂണിവേഴ്സിറ്റി അമേരിക്ക, ഡോ.എൻ.വി. രമണ റാവു ഡയറക്ടർ എൻ.ഐ.ടി വാറങ്കൽ, എൻ.എൻ.എസ്.എസ്. റാവു ചീഫ് എഞ്ചിനീയർ സെൻട്രൽ പി ഡബ്ല്യൂ ഡി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. എം ബിറ്റ്സ് പ്രിൻസിപ്പൽ ഡോ പി.സോജൻ ലാൽ , സിവിൽ വിഭാഗം മേധാവി പ്രഫ. ഷൈനി വർഗീസ് എന്നിവർ പാനൽ മെമ്പേഴ്സ് ആയിരിക്കും.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...