Connect with us

Hi, what are you looking for?

NEWS

കാവുംങ്കര – ഇരമല്ലൂർ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 3 കോടി രൂപ ഉപയോഗപ്പെടുത്തി നെല്ലിക്കുഴി,പായിപ്ര പഞ്ചായത്തുകളിൽ കൂടി കടന്ന് പോകുന്ന കാവുംങ്കര – ഇരമല്ലൂർ (കക്ഷായപ്പടി മുതൽ ഊരംകുഴി വരെ) റോഡിന്റെ ആധുനിക രീതിയിൽ റബ്ബറൈസഡ് (ബി എം & ബി സി)റോഡ് ടാറിങ്ങും,റോഡിൻ്റെ അരികു വശം ബലപ്പെടുത്തൽ, ട്രാഫിക് സേഫ്റ്റി,ഡ്രൈനേജുകൾ മുതലായ ജോലികളുടെ നിർമ്മാണോദ്ഘാടനം ഊരംകുഴിയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,പഞ്ചായത്ത് മെമ്പർ പി എ ഷിഹാബ്,വിവിധ രാഷ്ട്രീയ – പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....