Connect with us

Hi, what are you looking for?

ACCIDENT

നങ്ങേലിപ്പടിയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

നെല്ലിക്കുഴി : തങ്കളം നങ്ങേലിപ്പടിയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന ബസും എതിരെ വന്ന കാറും തമ്മിൽ നങ്ങേലിപ്പടിയിൽ കപ്പേളക്ക് സമീപം വച്ചാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്കും, ബസിൽ യാത്ര ചെയ്ത ഒരാൾക്കും ചെറിയ പരിക്കുകളുണ്ട്. പരിക്കേറ്റവരെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. ബസിൻ്റെ വലതു വശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോതമംഗലം പോലീസ് അപകടസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...