കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ
തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. 2 ന് വൈകിട്ട് 5 മണിയോടെ ഓപ്പൺ ജീപ്പിൽ കാമ്പസിലും പരിസര റോഡുകളിലും റെയ്സ് നടത്തുകയും സമീപവാസിയായ ഒരു പെൺകുട്ടിയ്ക്ക് ജീപ്പ്ഇടിച്ച് പരിക്ക് പറ്റുകയുമുണ്ടായി. തുടർന് തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. കൂടുതൽ
പോലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
3 ന് പുലർച്ചെ ഒരു മണിയോടെയാണ് സംഘർഷം ഒഴിവാക്കിയത്. നിയമങ്ങളും, നിർദ്ദേശങ്ങളും അവഗണിച്ചായിരുന്നു റെയ്സിംഗ് നടത്തിയത്. ശക്തമായ നടപടികളുണ്ടാകും. കോതമംഗലം പോലീസ് ഇൻസ്പെക്ടർ പിടി ബിജോയി,സബ് ഇൻസ്പെക്ടർമാരായ ആതിര പവിത്രൻ, സി.പി രാധാകൃഷ്ണൻ , വി.വിഎൽദോസ്, എ.എസ്.ഐമാരായ
കെ.എം സലീം, ഷാൽവി അഗസ്റ്റിൻ,സി പി ഒ മാരായ എം.കെ
ഷിയാസ്, സനൽകുമാർ തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.