Connect with us

Hi, what are you looking for?

NEWS

ചെറുവട്ടൂരിൽ വേനൽ മഴയിലും, കാറ്റിലും വ്യാപക നാശ നഷ്ടം.

കോതമംഗലം:- ഇന്നലെയുണ്ടായ ശക്തമായ വേനൽ മഴയിലും,കാറ്റിലും ചെറുവട്ടൂർ പാറേപ്പീടിക ഭാഗത്ത് വീടുകൾക്കും, കാർഷിക വിളകൾക്കും കനത്ത നാശ നഷ്ടമുണ്ടായി.ആമിന പ്ലാങ്കോട്ടിൽ,ശിവദാസൻ ഇടശ്ശേരികുന്നേൽ,രാജേഷ് കൊല്ലമോളത്ത് എന്നിവരുടെ വീടുകൾക്കാണ് നാശ നഷ്ടം സംഭവിച്ചത്. നിരവധി കർഷകരുടെ ഏത്തവാഴ കൃഷിക്കും,റബ്ബറിനും നാശ നഷ്ടം സംഭവിച്ചിരുന്നു. കെ എസ് ഇ ബി യുടെ 25 ൽ അധികം ഇലക്ട്രിക് പോസ്റ്റുകളും,ഇലക്ട്രിക് ലൈനുകളും തകർന്നു.

കാറ്റ് നാശം വിതച്ച സ്ഥലങ്ങൾ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. റവന്യൂ, കൃഷി, കെ എസ് ഇ ബി ഉദ്യോഗസ്ഥരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു. നാശ നഷ്ടങ്ങൾ സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കുവാൻ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...