Connect with us

Hi, what are you looking for?

NEWS

വഴിയോരത്ത് അന്തിയുറങ്ങിയ വയോധികന് സുരക്ഷിത ഭവനമൊരുക്കി സുമനസ്സുകൾ

  • എബി കുര്യാക്കോസ്

കവളങ്ങാട് : ആരാലും ആശ്രയമില്ലാതെ കടത്തിണ്ണയിൽ അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ മലയൻകീഴിലിലുള്ള സാൻതാം സ്നേഹാലയത്തിൽ താൽക്കാലികമായി പ്രവേശിപ്പിച്ചു. എഴുപത് വയസ്സോളം പ്രായം തോന്നിക്കുന്ന വയോധികൻ 20 ദിവസോളമായി ഊന്നുകൾ കരിമണൽ വെയ്റ്റിംഗ് ഷെഡിൽ ആണ് അന്തിയുറങ്ങിയിരുന്നത്. നാട്ടുകാരുടെ സഹായം കൊണ്ടാണ് വയോധികൻ ജീവൻ നിലനിർത്തിയിരുന്നത്. സ്വന്തം പേരോ , വിലാസമോ അറിയില്ലാത്ത അപ്പച്ചനെ ആശുപത്രിയിൽ എത്തിച്ച് വേണ്ട പ്രാഥമിക ശ്രിശ്രുഷ നൽകിയ ശേഷം കോതമംഗലം മലീയൻകീഴ് സാൻജോ ഭവനിൽ എത്തിക്കുകയായിരുന്നു. അപ്പച്ചന്റെ ജീവിതം സുരക്ഷിതമാക്കുവാൻ മുൻകൈയെടുത്ത കവളങ്ങാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും , യൂത്ത് കോൺഗ്രസ് ഇടുക്കി പാർല്ലമെന്റ് സെക്രട്ടറിയുമായ ഷൈജൻറ് ചാക്കോ , ഊന്നുകൾ  എസ്.ഐ നിയാസ് എൽ , പോലീസ് ഉദ്യോഗസ്ഥൻ സാജു, ടോമി കാലപ്പറമ്പിൽ, രാജേഷ് കുമാർ തുടങ്ങിവർ ചേർന്നാണ് വയോധികനെ സുരക്ഷിത ഭവനത്തിലേക്ക് മാറ്റിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...