Connect with us

Hi, what are you looking for?

CRIME

നേഴ്സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ.

മുവാറ്റുപുഴ : മുവാറ്റുപുഴ പെഴക്കാപിള്ളിയിലെ ആശുപത്രിയിൽ നേഴ്സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ച് ആശുപത്രിയുടെ പ്രവർത്തനം തടസപെടുത്തിയ കേസിലെ പ്രതി പിടിയിൽ. കുന്നംകുളം തലക്കോട്ട് കര ചിറനല്ലൂർ നാലകത്തു വീട്ടിൽ ഇപ്പോൾ മുപ്പത്തടം എലൂർകരയിൽ ജയം അപാർട്മെന്റ് സി-1 ഫ്ലാറ്റിൽ താമസിക്കുന്ന നിഷാദ് മുഹമ്മദ് (36) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇയാളുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യയെ സന്ദർശിക്കാനെത്തിയ ഇയാൾ ആശുപത്രിയിൽ ആക്രമണം നടത്തുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ പ്രതി ബാംഗ്ലൂർ, രാജസ്ഥാനിലെ അജ്മിർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മലേഷ്യയിൽ ഷെഫ് ആയ പ്രതി പോലീസ് അന്വേഷണം ഭയന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പോലീസ് പിടിയിലായത്. മലയ് മല്ലുസ് എന്ന പേരിൽ യു ടൂബ് ചാനൽ നടത്തുന്ന ഇയാൾക്കെതിരെ ബിനാനിപുരം സ്റ്റേഷനിലടക്കം കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ മുവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ.സജീവ്, എസ് ഐ മാരായ കെ.കെ.രാജേഷ്, എസ്.എൻ.ഷീല, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.സി.ജയകുമാർ, സീനിയർ സിപിഓമാരായ രാമചന്ദ്രൻ, ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You May Also Like

ACCIDENT

മൂവാറ്റുപുഴ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറിണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7.30 ഓടെ പെരുവംമൂഴി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പുത്തന്‍കുരിശ് മുത്തൂറ്റ് കോളേജ് ബിടെക് നാലാം...

CHUTTUVATTOM

കൂത്താട്ടുകുളം: മണ്ണത്തൂരിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു.എസ്എൻഡിപിക്ക് സമീപം കണിച്ചാട്ട് കെ.എ ദാമോദരൻ (78) ആണ് ഷോക്കേറ്റ് മരിച്ചത്. തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള തോട്ടിൽ ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ്ദാമോദരനെ തോട്ടിൽ...

CRIME

മൂവാറ്റുപുഴ: വയോധികയുടെ സ്വർണ്ണമാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശിനി സെൽവി (46) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണുവാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ...

NEWS

കോതമംഗലം: രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ പിതൃദിന ആഘോഷം നടത്തി. കോതമംഗലം രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതൃദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുടുംബ ജീവിതമാകുന്ന തോണിയിലെ...

NEWS

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന്‍...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ നിന്ന് ഒഴുക്കിപ്പെട്ട് കാണാതായ തൊടുപുഴ വെങ്ങല്ലൂര്‍ കോന്നാട്ട് രവിയുടെ ഭാര്യ വത്സലയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പെരുവംമൂഴി പാലത്തിന്...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐയായി കെ.പി സിദ്ദിഖ് വീണ്ടും ചുമതലയേറ്റു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് തുറന്നു നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കെ.പി സിദ്ധിക്കാണ്...

ACCIDENT

മൂവാറ്റുപുഴ: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന്‍ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

NEWS

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍...

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ നിയന്ത്രണം നഷ്ട്പ്പെട്ട മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ഞായറാഴ്ച രാത്രി 8.30 ഓടെയുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന...

error: Content is protected !!