Connect with us

Hi, what are you looking for?

CRIME

റബ്ബർ തോട്ടത്തിൽ പന്നിമലർത്ത് കളി: കോതമംഗലം സ്വദേശിയുൾപ്പെടെയുള്ള സംഘം പോലീസ് പിടിയിൽ.

കോതമംഗലം : മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളവൂർ നിരപ്പ് ഭാഗത്ത്‌ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ പന്നിമലർത്ത് കളിയിൽ ഏർപ്പെട്ട ആറ് പേർ പിടിയിൽ. ഇവരിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപയും കണ്ടെടുത്തു, കോതമംഗലം നെല്ലിക്കുഴി കരയിൽ മണിയാട്ട് വീട്ടിൽ സലിം മൊയ്തീൻ (45) , അടിമാലി വാളറ കരയിൽ ഇരുമ്പുപാലം ഭാഗത്ത് പാറെകാട്ടിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ ഹമീദ് (50), പെരുമ്പാവൂർ വെങ്ങോല കരയിൽ ചെറുവേലികുടിയിൽ വീട്ടിൽ ബഷീർ പരീത് (52), എളമക്കര കീർത്തിനഗർ ഭാഗത്ത്‌ പനച്ചിക്കപറമ്പ് സബീസ് മൊയ്തീൻ (61), ആലുവ വെസ്റ്റ് കരയിൽ വാളൂർഅകത്തോട്ട് വീട്ടിൽ അശോകൻ പരമേശ്വരൻ (47), ചൊവ്വര ശ്രീഭൂതപുരം കരയിൽ പുത്തൻപുരയിൽ മക്കാർ മീരവ്‌ (62) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ കെ.എൻ.രാജേഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, എം.ഡി.ബിജുമോൻ, ആതിര പവിത്രൻ, സീനിയർ സിപിഒ മാരായ വർഗീസ് ഉതുപ്പ്, ധനേഷ്.ബി.നായർ, സിപിഒ മാരായ ദിലീഷ്, സനൂപ്, സലിം, ഷിഹാബ് എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...