Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴയിലെ മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ.

മുവാറ്റുപുഴ: കീച്ചേരിപടി ഭാഗത്ത്‌ മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. മുളവൂർ പായിപ്ര സൊസൈറ്റിപടി ഭാഗത്ത്‌ ചൂരചേരിയിൽ വീട്ടിൽ വിഷ്ണുദേവ് (22)നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. പ്രതി ജില്ലയിൽ നിരവധി മോഷണ,കഞ്ചാവ് കേസിൽ ഉൾപെട്ടിട്ടുണ്ട്. കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്ത് നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതിന് പുത്തൻകുരിശ് സ്റ്റേഷനിൽ അടുത്തിടെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്‌പെക്ടർ എംകെ സജീവിന്റെ നേതൃത്വത്തിൽ എസ്ഐ വി കെ ശശികുമാർ, എഎസ്ഐ സി.എം രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...