ACCIDENT
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും മൂവാറ്റുപുഴയിലേയ്ക്ക് പോവുകയായിരുന്ന സുജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും മൂവാറ്റുപുഴയില്‍ നിന്ന് പിറവത്തേയ്ക്ക് പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പാമ്പക്കുട ഗവണ്‍മെന്റ് ആശുപത്രിക്ക് കീഴില്‍ പത്ത് വര്‍ഷമായി സ്‌കൂളുകളില്‍ കൗണ്‍സിലറിയി പ്രവര്‍ത്തിച്ചിരുന്നു. നേഴ്സാണ് സുജിത്ത്. ഭാര്യ: സോണി.മകള്‍: നോറ ഏലിയാസ്
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
ACCIDENT
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.

കോതമംഗലം: – നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിൽ ഇന്ന് വൈകിട്ട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. തോപ്രാംകുടി സ്വദേശിനി കിഴക്കേ ഭാഗത്ത് ലാലി മാത്യു (48) വാണ് മരിച്ചത്. ഭർത്താവ് മാത്യുവിനൊപ്പം സ്കൂട്ടറിൽ കോതമംഗലം ഭാഗത്തേക്ക് വരുമ്പോൾ എതിരെ വന്ന സ്വകാര്യ ബസിലിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ഊന്നുകൽ പോലീസ് അറിയിച്ചു. മുമ്പും ഈ ഭാഗത്ത് വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മൃതദേഹേം കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
ACCIDENT
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്

കോട്ടപ്പടി : ഇന്ന് രാവിലെ പത്ത് മണിയോടടുത്ത് കോട്ടപ്പടി മാർ എലിയാസ് കോളേജിന് മുൻപിലുള്ള മെയിൻ റോഡിലാണ് അപകടം നടന്നത് . കാറിന്റെ മുൻ ടയറിന്റെ ഭാഗത്ത് ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയർ ബാഗുകൾ വിരിയുകയും ചെയ്തു. അപകടത്തിൽ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന കോട്ടപ്പടി അരുവപ്പാറ സ്വദേശിയുടെ കാൽ മുട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
ACCIDENT
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കുട്ടമ്പുഴ : ഞായപ്പിള്ളിയിൽ ഇന്ന് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തട്ടേക്കാട് – കുട്ടമ്പുഴ റോഡിൽ ഞായപ്പിള്ളി അറമ്പൻകുടി പാലത്തിന് സമീപമാണ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്ക് പറ്റി. നിയന്ത്രണം വിട്ട വാൻ റോഡരികിലെ വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പിലേക്ക് പാഞ്ഞെങ്കിലും വീഴാതെ തങ്ങി നിന്നത് ആശ്വാസമായി. മുമ്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS3 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു