Connect with us

Hi, what are you looking for?

CRIME

ബസ് യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് നാട്ടുകാരിയെ പിടികൂടി.

മുവാറ്റുപുഴ: ബസ് യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീയെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി പൂക്കട തെരുവിൽ മഞ്ജു (40) വിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ പെരുമ്പാവൂർ റോഡിൽ സർവീസ് നടത്തുന്ന കെ.എസ്.ആര്‍.റ്റി.സി ബസിൽ ആണ് കേസിനാസ്പദമായ സംഭവം. തൃക്കളത്തൂർ കാവുംപടി ഭാഗത്തു നിന്നും പായിപ്ര ഭാഗത്തെക്ക് സഞ്ചരിച്ച യാത്രക്കാരി ഇറങ്ങാൻ തുടങ്ങുന്ന സമയം, തിരക്ക് ഉണ്ടാക്കി സിബ്ബ് തുറന്ന് ബാഗില്‍ നിന്നും പേഴ്‌സ് കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണസംഘത്തിൽ മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ എം.കെ.സജീവ്, എസ്ഐ സയിദ്, എഎസ്ഐ ബിനോജ് ഗോപാലകൃഷ്ണൻ, സിപിഒമാരായ മിഥു മോഹൻ, സന്ധ്യ ടി.കെ എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...