Connect with us

Hi, what are you looking for?

CRIME

കുപ്രസിദ്ധ മോഷ്ടാവും, എഴുപത്തഞ്ചോളം മോഷണ കേസിലെ പ്രതിയുമായ കോതമംഗലം സ്വദേശി കുന്നത്തുനാട് പോലീസിന്റെ പിടിയിൽ.

കോതമംഗലം : എഴുപത്തഞ്ചോളം മോഷണ കേസിലെ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് കോതമംഗലം പോത്താനിക്കാട് മാവുടി പരീത് (അപ്പക്കൽ പരീത് 56 ) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ മാസത്തിൽ നെല്ലാട് ശ്രീ മഹാദേവ ക്ഷേത്രത്തിന്‍റെ ഓഫീസ് രാത്രി കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തു നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിൽ പട്ടിമറ്റം എരപ്പും പാറയിലുള്ള ഏറംകുളം ശ്രീ മഹാദേവക്ഷേത്രം, ഡിസംബറിൽ വെങ്ങോല പൂനൂർ ശ്രീ മഹാദേവക്ഷേത്രം എന്നീ അമ്പലങ്ങളിൽ മോഷണം നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു.

പകൽസമയം കറങ്ങി നടന്ന് മോഷണം നടത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിന്‍റെ സമീപത്തേക്ക് രാത്രിയിൽ ലാസ്റ്റ് ബസ്സിൽ കയറി അവിടെ ചെല്ലും. തുടർന്ന് സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബർതോട്ടതിലോ കഴിഞ്ഞ് പുലർച്ചെ മോഷണം നടത്തി ആദ്യത്തെ ബസ്സിന് തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി. അഞ്ച് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2020 നവംബർ മാസം ആണ് വിയ്യൂർ ജയിലിൽ നിന്നും ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. എ എസ് പി അനൂജ് പലിവാൽ, എസ് എച്ച് ഒ വി.എം.കെഴ്സൻ, എസ് ഐ എം.പി.എബി, എ എസ് ഐ കെ.കെ.സുരേഷ് കുമാർ, എസ് സി പി ഒ മാരായ പി.എ.അബ്ദുൾ മനാഫ്, ടി.എ.അഫ്സൽ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസിന്റെ പ്രസക്തി കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണെന്നും മറ്റ് കേരള കോണ്‍ഗ്രസുകളെ അപ്രസക്തമാക്കി കേരളത്തില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കൈവരിക്കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ. പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം:റബ്ബര്‍ വെട്ടിമാറ്റി തെങ്ങും കമുകും… കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കോതമംഗലം സ്വദേശിയായ റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ പൗലോസ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ വിശ്രമജീവിതത്തിലേക്ക് മാറുന്നവരാണ് അധികവും. എന്നാല്‍ വിരമിക്കലിന് ശേഷമുള്ള ജീവിതം...

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CRIME

പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍...

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുന്നതിനായി കാര്‍ഷിക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ കൃഷിയിടങ്ങളില്‍ മണ്ണ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, മണ്ണ് പരിശോധനയ്ക്കായി...

CHUTTUVATTOM

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകന്‍ കുട്ടായിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയെ കുട്ടായി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍...

CHUTTUVATTOM

പെരുമ്പാവൂര്‍:വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. കളമശേരി സ്വദേശി റിനീഷ് കെ. ബഷീര്‍ (51) ആണ് മരിച്ചത്. പെരുമ്പാവൂര്‍ വാഴക്കുളത്തെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

error: Content is protected !!