Connect with us

Hi, what are you looking for?

NEWS

നാൽക്കവലകളിൽ നിന്ന് അന്യം നിന്നുപോകുന്ന ഓക്സിജൻ പ്ളാൻറ്; മുത്തംകുഴി കവലക്കു തണലേകുന്ന ആല്‍മരം.

കോതമംഗലം :- മുത്തംകുഴി കവലയിലൂടെ സഞ്ചാരം തുടങ്ങിയ നാൾ മുതൽ കണ്ടു തുടങ്ങിയതാണ് നിറയെ ഇലകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആ വലിയ ആല്‍മരത്തിന്റെ മനോഹര കാഴ്ച. പെരിയാർ വാലി കനാൽ ബണ്ടിനു സമീപത്തായി, കവലയിലെത്തുന്ന എല്ലാവർക്കും തണലേകി ഏതാണ്ട് മുപ്പത്തിഅഞ്ചു വർഷങ്ങളിലേറെയായി ഒരേ നിൽപ്പു തുടരുകയാണ് ആ ആൽമരം, സമീപത്തു കൂട്ടുകാരായി നാട്ടിൽ മഴമരമെന്നും, വട്ടമരമെന്നും അറിയപ്പെടുന്ന രണ്ടു വലിയ വൃക്ഷങ്ങൾ കൂടി തലയുയർത്തി നിൽപ്പുണ്ട്.

ആൽമരം ശരിക്കും പറഞ്ഞാൽ വെറും മരമല്ല,അതി വിശേഷവും, ശ്രേഷ്ഠമായതും, വളരെ ആയുർദൈർഘ്യമുള്ള ഒരു പുണ്യ വൃക്ഷമാണ്. മുത്തംകുഴിയിലെ ആൽമരത്തിനെകുറിച്ച് പറഞ്ഞാൽ, വർഷങ്ങളായി കവലയിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾക്കും, സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും, പഞ്ചായത്ത്‌ കാര്യാലയത്തിൽ വന്നു പോകുന്നവർക്കും, ബസ് നോക്കി കവലയിൽ നിൽക്കുന്നവർക്കുമെല്ലാമെല്ലാം, തണലു നൽകി ആശ്വാസമേകി, വിശാലമായി ശുദ്ധ വായുവേകി, മുഖമുദ്രയായി, ഐശ്വര്യമായി നിലനിന്നുപോരുന്ന ഒന്നാണിത്.

എത്ര തലമുറകളെ ഈ മരം കണ്ടുകാണും ,നല്ലതും ചീത്തയും ആയ എത്ര സംഭവങ്ങള്‍ക്ക് സാക്ഷി ആയിക്കാണും ,പല രാഷ്ട്രീയ സാമുദായിക സമ്മേളനങ്ങൾക്കും തണലേകിയിട്ടുമുണ്ട്. ബസ് സ്റ്റോപ്പിൽ ഇടക്കിടെ കാണുന്ന പ്രദേശ വാസികളുടെ മരണ അറിയിപ്പുകൾ കണ്ട് സങ്കടം പൂണ്ടും കാണും. കവലയിൽ സ്ഥിരമായി വന്നു പോകുന്ന കുറെയേറെ ആളുകളുടെ കഥകള്‍ വർഷങ്ങളായി ആൽമരവും കൂട്ടുകാരും കേട്ടുകൊണ്ടേയിരിക്കുകയാണ്.മുത്തംകുഴി എവിടെ യാണെന്നെന്നു സംശയം പ്രകടിപ്പിക്കുന്നവർക്ക് പ്രദേശവാസികളും മറ്റു നാട്ടുകാരും പറഞ്ഞു കൊടുക്കുക , തൃക്കാരിയൂർ നിന്നു വെറ്റിലപ്പാറക്കു പോകുന്ന വഴി വലിയ കനാലും ഒരു ആൽമരവും ഉള്ള ജംഗ്ഷൻ കാണാം അതാണ് മുത്തംകുഴിയെന്നാണ്.

രാത്രി കടകൾ അടച്ചു, ജനങ്ങൾ ഒഴിഞ്ഞു, തിരക്കൊഴിയുമ്പോൾ എതിർ വശത്തെ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നുള്ള വെളിച്ചത്താൽ ആലിലകൾക്കൊരു പ്രത്യേക സൗന്ദര്യം കാണാം.കുറച്ചു സമയം ഇതിന്റെ ചുവട്ടിൽ നിന്നാൽ ചെറു തണുപ്പോടെ ആയിരക്കണക്കിന് ഇലകളുടെ ആരവം പതിയെ കേൾക്കാം.

കുറച്ചു നാൾ മുൻപ് എവിടെയോ വായിച്ചതിപ്പോൾ ഓർമ്മകൾ വരുന്നു.

ആൽമരം നമ്മോടു പറയുകയാണ്……

“ഞാൻ വെയിൽ കൊണ്ട് നിങ്ങൾക്ക് തണലേകി…

ഞാൻ മഴ കൊണ്ടു നിങ്ങൾക്ക് ജലമേകി….

ഞാൻ ഓക്സിജൻ നൽകി നിങ്ങൾ തൻ വായു ശുദ്ധമാക്കി …”

ആഗോള താപനവും, സൂര്യാഘാതവും കൊണ്ടു പൊറുതിമുട്ടിയ ഈ കാലത്ത് ,മുത്തംകുഴി കവലയിലെ ജനങ്ങൾക്ക് വർഷങ്ങളായി തണലേകി…..ചലിക്കാത്ത, ജീവനുള്ള ജന്മങ്ങളായി , കോതമംഗലത്തെ ചുരുക്കം കവലകളിൽ മാത്രം ഇപ്പോൾ കാണാവുന്ന ഒന്നായി, അപൂർവ സൗഹൃദത്തോടെ ആൽമരവും വട്ടമരവും , മഴമരവും കവലയിൽ നിറഞ്ഞു നിൽക്കുകയാണ്… ഓരോ മരവും ഒരു വരമാണ്……ഭൂമി നമുക്ക് നൽകിയ സമ്മാനങ്ങൾ. അവയെ നമ്മൾ സംരക്ഷിക്കുക തന്നെ വേണം.

You May Also Like

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

error: Content is protected !!