Connect with us

Hi, what are you looking for?

NEWS

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് കു​റ​യ്ക്ക​ണം; കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്ക് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ക​ത്ത് ന​ൽ​കി.

കോതമംഗലം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​ക ജ​ലം സ്പി​ൽ​വേ ഷ​ട്ട​റി​ലൂ​ടെ ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യ്‌​ക്കും കേ​ന്ദ്ര ജ​ല​ശ​ക്തി​വ​കു​പ്പ് മ​ന്ത്രി ഗ​ജേ​ന്ദ്ര​സിം​ഗ് ഷെ​ഖാ​വ​ത്തി​നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ക​ത്തു ന​ൽ​കി. ഡാം ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ​മീ​പ​ന​മു​ണ്ടാ​ക​ണ​മെ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ വ​ള​രെ​യേ​റെ ഭീ​തി​യി​ലാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.

ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ക​യും ഡാ​മി​ലേ​ക്കു​ള്ള ജ​ല​ത്തി​ന്‍റെ വ​ര​വി​ന​നു​സ​രി​ച്ച് ത​മി​ഴ്നാ​ട് ജ​ലം കൊ​ണ്ടു​പോ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ഡാ​മി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്തി കൂ​ടു​ത​ലു​ള്ള വെ​ള്ളം സ്പി​ൽ​വേ ഷ​ട്ട​റി​ലൂ​ടെ ഒ​ഴു​ക്കി ക​ള​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​യ​മ പ്ര​ശ്ന​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...