Connect with us

Hi, what are you looking for?

NEWS

ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചത്. 2014 മാർച്ചിലാണ് യുപിഎ സർക്കാർ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ വഴിയായി ജനവാസ കേന്ദ്രങ്ങളെയും , കൃഷി സ്ഥലങ്ങളെയും , തോട്ടങ്ങളെയും ഒഴിവാക്കി 9993.7 ച.കി.മീ ഭാഗം ആണ് ഇ.എസ്.എ ആയി ശുപാർശ നൽകിയത്. അതിനു ശേഷം 10 വർഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ല.

കേരളത്തോടൊപ്പം, മറ്റു സംസ്ഥാനങ്ങളും നൽകേണ്ടിയിരുന്ന ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിന് യഥാക്രമം നൽകാൻ വീഴ്ച്ച വരുത്തി. അതേ തുടർന്ന് കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ പ്രദേശങ്ങൾ ഇ.എസ്.എ മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. എന്നാൽ കേന്ദ്രമാവശ്യപ്പെട്ടതുപോലെ ഒഴിവാക്കേണ്ട സ്ഥലങ്ങൾ കൃത്യമായി മേഖലകൾ തിരിച്ചു നൽകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാർ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള സജ്ഞയ് കുമാർ കമ്മറ്റിക്ക് മുമ്പാകെ കേരളത്തിന്റെ നിർദ്ദേശങ്ങൾ നൽകുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ചേർത്ത് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാലതാമസം വരുത്തിയാൽ സുപ്രീം കോടതിയുടെയുൾപ്പടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈ സാഹചര്യം പരിഗണിച്ച് ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കേണ്ടതാണ്. കേരളത്തെ സംബന്ധിച്ചടത്തോളം 10 വർഷക്കാലമായി കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് , അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് മന്ത്രിയെ ധരിപ്പിച്ചു. ആയതിനാൽ രണ്ടു സർക്കാരുകളും അടിയന്തിരമായി കൂടി ചേർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയതു പരിഗണിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

NEWS

കോതമംഗലം : കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള വിപ്ലവകരമായ തീരുമാനമെടുക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രൊഫ. എം.പി.വർഗീസിന്റെ നിർണ്ണായക സ്വാധീനം ഉണ്ടായത് വിസ്മരിക്കാനാകില്ലായെന്ന് അഡ്വ. ഡീൻ കുര്യാക്കോസ്...

error: Content is protected !!