കോതമംഗലം : ജയശ്രീ മാമലക്കണ്ടം രചിച്ച “മുളങ്കാടിന്റെ ഹൃദയമർമ്മരം” എന്ന പുസ്തകം പ്രകാശനം ചെയ്തു.ആന്റണി ജോൺ എം എൽ എ പുസ്തകം പ്രകാശനം ചെയ്തു.സാഹിത്യകാരനും പത്രപ്രവർത്തകനുമായ ആന്റണി മുനിയറ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ റെജികുമാർ സി എസ് മുഖ്യപ്രഭാഷണം നടത്തി.മാമലക്കണ്ടം ഗുരുപ്രസാദം പ്രാർത്ഥന ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ശ്രീജ ബിജു,സൽമ പരീത്,രാജകുമാരി എൻ എസ് എസ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ അജയപുരം ജ്യോതിഷ്കുമാർ,പത്രാധിപർ,പച്ച ആഴ്ചപ്പത്രം സത്യൻ കോനാട്ട്,എസ് എൻ ഡി പി ശാഖ പ്രസിഡന്റ് പി കെ വിജയകുമാർ,മാമലക്കണ്ടം സെന്റ് ജോർജ്ജ് ചർച്ച് വികാരി ഫാദർ മാത്യു മുണ്ടക്കൽ,നേര്യമംഗലം ജി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ അജി സി എസ്,എസ് എൻ ഡി പി ശാഖ സെക്രട്ടറി എം എക് ശശി,മാമലക്കണ്ടം എസ് സി ബി പ്രസിഡന്റ് ഗോപിനാഥ്,സാഹിത്യകാരൻമാരായ എൻ വിജയമോഹൻ,മുരളി കുട്ടമ്പുഴ,കവി ജിജോ രാജകുമാരി,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി എൻ കുഞ്ഞുമോൻ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി രാജൻ,സെന്റ് ജോർജ്ജ് ചർച്ച് മുൻ വികാരി ഫാദർ സെബാസ്റ്റ്യൻ കണിമറ്റത്തിൽ,റിട്ടയർഡ് ഹെഡ്‌മിസ്ട്രസ് ഓമന ദിവാകരൻ,റിട്ടയർഡ് ഹെഡ്മാസ്റ്റർ കെ എൻ സജിമോൻ,സി ഡി എസ് ചെയർപേഴ്സൺ ഷെല്ലി പ്രസാദ്,സാബു മങ്ങാട്ട് അടിമാലി,എസ് എൻ ഡി പി യോഗം ശാഖ വൈസ് പ്രസിഡന്റ് ബിബിൻ ബാലചന്ദ്രൻ,എസ് എൻ ഡി പി യൂത്ത് മൂവ്മെന്റ് സെക്രട്ടറി അരുൺ പി സി,സംഘാടക സമിതി അംഗങ്ങളായ ആരോമൽ എം എസ്,എം ഓ ജോർജ്ജ് എന്നിവർ പങ്കെടുത്തു.
