Connect with us

Hi, what are you looking for?

CHUTTUVATTOM

മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് കോടനാട് ഓഫീസിന് കരുത്തായി ഇനി ആധുനിക ജീപായ ‘ഗൂര്‍ഖ’യും: അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ.

 

പെരുമ്പാവൂർ : മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് കോടനാട് ഓഫീസിന് കരുത്തായി ഇനി ആധുനിക ജീപായ ‘ഗൂര്‍ഖ’ ലഭ്യമായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

വാഹനങ്ങൾ റെയ്ഞ്ച് ഓഫീസർമാർ കൈപ്പറ്റി. കുന്നിൻപ്രദേശങ്ങൾ കയറാനും ദുർഘടമായ വനപ്രദേശങ്ങളിലൂടെയും ചെളിയുള്ള ഭാഗങ്ങളിലും സഞ്ചരിക്കാനും ഇത്തരം വാഹനങ്ങൾക്ക് പ്രശ്നമില്ല. വാഹനത്തിൽ ആറു പേർക്ക് സഞ്ചരിക്കാം. രാത്രിയാത്രയ്ക്ക് സഹായകമാവുംവിധം മികച്ച വെളിച്ച സംവിധാനവുമുണ്ട്.

മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളിലെ സംരക്ഷണവിഭാഗം ജീവനക്കാർക്കാണ് വാഹനങ്ങൾ അനുവദിച്ചത്. റെയ്ഞ്ച് ഓഫീസർമാരാവും വാഹനങ്ങൾ ഉപയോഗിക്കുക. അടിയന്തരഘട്ടങ്ങളിൽ വനപാലകരുടെ കാര്യക്ഷമമായ സേവനം ജനങ്ങൾക്ക് വേഗത്തിൽ ഉറപ്പാക്കുന്നതിനാണ് പുതിയ വാഹനങ്ങൾ നൽകുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 26 പുതിയ വാഹനങ്ങൾ വാങ്ങിയതിൽ 2 ഗൂർഖ വാഹനങ്ങളാണു മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് കീഴെ ലഭ്യമായിട്ടുള്ളത് .

2021-ന്റെ അവസാനത്തിലാണ് ഗൂർഖയുടെ പുതിയ പതിപ്പ് നിരത്തുകളിൽ എത്തിയത്. 13.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മോഡുലാർ ആർകിടെക്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഗുർഖ ഒരുങ്ങിയിട്ടുള്ളത്. എൽ.ഇ.ഡി. ഡി.ആർ.എല്ലും പ്രൊജക്ഷൻ ഹെഡ്ലൈറ്റും നൽകിയാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റർ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റിൽനിന്ന് നീളുന്ന സ്നോർക്കലും മികച്ച സ്റ്റൈലിങ്ങ് നൽകിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും ഗൂർഖയെ അലങ്കരിത്തുന്നത് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകൾ.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...