Connect with us

Hi, what are you looking for?

CHUTTUVATTOM

മദ്രസ അധ്യാപകർക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് എം.എൽ.എയുടെ കത്ത്.

പെരുമ്പാവൂർ : മദ്രസ അധ്യാപകർക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും അടിയന്തിര ധനസഹായമായി 2000 രൂപ അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അപേക്ഷിച്ചിട്ടു ഒരു മാസം കഴിഞ്ഞിട്ടും തുക അനുവദിക്കുവാൻ ബോർഡ് തയ്യാറാകാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.
ഓരോ വർഷവും അധ്യാപകർ അടയ്ക്കുന്ന വിഹിതത്തിൽ നിന്നും ചെറിയൊരു തുക ഈ ലോക്ക്ഡൗൺ കാലത്ത് നൽകുന്നതിന് കാലതാമസം വരുത്തരുത്. ആത്മീയ അറിവുകൾ നൽകി പുതു തലമുറയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് മത അധ്യാപകർ. ഈ ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്ന മദ്രസ അധ്യാപകർക്ക്  എത്രയും വേഗത്തിൽ ധനസഹായം ലഭ്യമാക്കുവാനുള്ള നടപടികൾ പൂർത്തികരിക്കുവാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് എം.എൽ.എ കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...