Connect with us

Hi, what are you looking for?

CHUTTUVATTOM

വനമാതാവിന് ഗ്രീന്‍ സല്യൂട്ട് നല്‍കി എംഎ കോളേജ് വിദ്യാര്‍ത്ഥികള്‍: തപോവനത്തില്‍ പത്മശ്രീ ദേവകിയമ്മയെ ആദരിച്ചു

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, ഭൂമിത്രസേനയും ചേര്‍ന്ന് പത്മശ്രീ ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയുമായ കൊല്ലക്കല്‍ ദേവകിയമ്മയെ ആദരിച്ചു.ആലപ്പുഴ മുതുകുളത്തെ തപോവനത്തിലെ അവരുടെ വനഗൃഹം സന്ദര്‍ശിച്ചാണ് ”ഗ്രീന്‍ സല്യൂട്ട്” നല്‍കി ആദരിച്ചത്. എംഎ കോളേജിലെ വിദ്യാര്‍ത്ഥി സംഘവും അധ്യാപകരും ദേവകിയമ്മ സ്വയം സൃഷ്ടിച്ച സമൃദ്ധമായ മനുഷ്യനിര്‍മിത വനത്തില്‍ ഗ്രീന്‍ വാക്ക് നടത്തി സസ്യസമ്പത്ത് അടുത്തറിഞ്ഞു.

മുതുകുളത്ത് അഞ്ചേക്കറോളം സ്ഥലത്ത് സ്വന്തമായി വനം (കൊല്ലക്കല്‍ തപോവനം) വെച്ചുപിടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകയാണ് പത്മശ്രീ ദേവകിയമ്മ. 2026-ലെ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അവരെ ആദരിച്ചിരുന്നു. 92 വയസ്സുള്ള ദേവകിയമ്മ, 3,000-ത്തിലധികം അപൂര്‍വ സസ്യങ്ങളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷണത്തിന് നല്‍കിയ നിസ്തുല സംഭാവനകളാണ് ഈ അംഗീകാരത്തിന് അവരെ അര്‍ഹയാക്കിയത് .എം. എ. കോളേജ് ബയോഡൈവേഴ്‌സിറ്റി ക്ലബ്ബിന്റെയും, ഭൂമിത്രസേനയുടെയും കോഓര്‍ഡിനേറ്റര്‍മാരായ ബോട്ടണി വിഭാഗം അസി. പ്രൊഫ. ഡോ. ശരത് ജി. നായര്‍, ഡോ. ജയലക്ഷ്മി പി എസ് എന്നിവരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ദേവകിയമ്മയെ പൊന്നാട അണിയിച്ച്, ഫലകം നല്‍കി ആദരിച്ചു.

1970-കളില്‍ സ്വന്തം വീട്ടുവളപ്പില്‍ ഒരു തൈ നട്ടാണ് ദേവകിയമ്മ തന്റെ പരിസ്ഥിതി യാത്ര ആരംഭിച്ചത്. കാലക്രമേണ, ഇന്ന് ഏകദേശം 5 ഏക്കറിലായി വ്യാപിച്ചിരിക്കുന്ന ഈ വനത്തില്‍ 3,000-ത്തിലധികം മരങ്ങളും നിരവധി അപൂര്‍വ സസ്യങ്ങളും വളരുന്നു. പക്ഷികളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായി മാറിയ ഈ വനമേഖല, വനസമ്പത്ത് കുറവുള്ള ആലപ്പുഴ ജില്ലയില്‍ ഒരു പ്രധാന മൈക്രോ-ഇക്കോസിസ്റ്റമായി മാറിയിട്ടുണ്ട്. കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബിന്റെയും ഭൂമിത്രസേനയുടെയും നേതൃത്വത്തില്‍ നടക്കുന്ന പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്.

 

You May Also Like

ACCIDENT

കോതമംഗലം: കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഇന്നോവ കാര്‍ തകർന്നു.കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ് അപകടം. കുട്ടമ്പുഴ പാലത്തിന് സമീപത്ത്‌നിന്നും പൂയംകുട്ടി റോഡില്‍ 50...

CHUTTUVATTOM

കോതമംഗലം: ആലുവ – കോതമംഗലം നാലുവരിപ്പാത പദ്ധതിയുടെ നിർദ്ദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്താതെ സ്ഥലമേറ്റെടുപ്പ് നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നെല്ലിക്കുഴി പഞ്ചായത്ത് ആക്ഷൻ കൗൺസിൽ യോഗം...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വർഷത്തെ ജനകീ യാ സൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജെസ്സി സാജു നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 2026–2027 വർഷത്തെ സേവന പദ്ധതികൾ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഹന പ്രചാരണ ജാഥ നടത്തി. മുനിസിപ്പൽ കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസ് ഫ്ലാഗ്...

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: ജൂലൈ 21ന് ലോക ചാന്ദ്രദിനത്തിന് മുന്നോടിയായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ 19ന് 2ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കും. 94972 82129.  

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിലെ താളുംകണ്ടം ഗോത്ര വർഗ ഉന്നതിയിൽ റേഷൻ സാധ നങ്ങൾ എത്തിച്ചു വിതരണം ചെയ്യാൻ ചരക്ക് വാഹനം ഡ്രൈവർ സഹിതം ആവശ്യമു ണ്ട്. താൽപര്യമുള്ളവർ താലൂക്ക് സപ്ലൈ ഓഫിസിൽ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാര്‍മല്‍ കോളേജില്‍ ബികോം, ബിഎസ്‌സി. സൈക്കോളജി, ബിസിഎ, ബിബിഎ, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്പര്യമുള്ളവര്‍ 17-ന് മുമ്പായി കോളേജ്...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. തിരുനാളിന് വികാരി ഫാ. പയസ് മാത്യു കുടകശ്ശേരി കൊടിയേറ്റി. നാളെ വൈകുന്നരം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറി ആൻ്റ് റീഡിങ് റൂം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കുള്ളഅവാർഡ് വിതരണവും നടത്തി. ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

error: Content is protected !!