Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറയിൽ ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു: ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ്

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിഷയം സംബന്ധിച്ച് പഠനം നടത്തി മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് കീരംപാറ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി ഉദ്ഘാടനം ചെയ്തു.
ജിബിൻ മാത്യു അധ്യക്ഷത വഹിച്ചു.സി പി ഐ ലോക്കൽ സെക്രട്ടറി അഡ്വ.കെ എസ് ജ്യോതികുമാർ, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് നിതിൻ കുര്യൻ, സെക്രട്ടറി എൻ യു നാസർ, മേഖല സെക്രട്ടറി മനോജ് മത്തായി, കീരംപാറ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു എന്നിവർ പ്രസംഗിച്ചു.
മേഖല ഭാരവാഹികളായി ജിബിൻ മാത്യു (പ്രസിഡന്റ്),
അഡ്വ.ജയലക്ഷ്മി പി ജയൻ (വൈസ് പ്രസിഡന്റ്),മനോജ് മത്തായി (സെക്രട്ടറി ), സോണി ജോർജ് (ജോയിന്റ് സെ ക്രട്ടറി), അഖിൽ പോൾ (ട്രഷറർ ), രമ്യ മനോജ്, ഷിനോജ് പി വി, ബൽസാക്ക് ജോസ്, എൽദോസ് പി ഏലിയാസ്, ബിസി സോജൻ, ബിനു തോമസ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

പടം : എ ഐ വൈ എഫ് കീരംപാറ മേഖല സമ്മേളനം സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി ഉദ്ഘാടനം ചെയ്യുന്നു

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...