Connect with us

Hi, what are you looking for?

NEWS

ഇടിമിന്നലേറ്റ് തകർന്ന വീട് ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു.

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ തോട്ടപ്പുറം വീട്ടിൽ സുബൈദ പരീതിൻ്റെ ഇടിമിന്നലേറ്റ് തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിലാണ് വീട് തകർന്നത്‌. ഭിത്തികൾക്ക് വിള്ളലും, വീടിൻ്റെ മേൽക്കൂരയ്ക്ക് തകർച്ചയും സംഭവിച്ചിരുന്നു.വയറിങ്ങ് പൂർണ്ണമായും ഇടിമിന്നലിൽ നശിച്ചു. ഓട് തലയിൽ വീണ് മരുമകൾ മുനീറ അജാസിന് പരിക്കു പറ്റി.

റവന്യൂ ഉദ്യോഗസ്ഥർ,വാർഡ് മെമ്പർ ഷാഹിദ ഷംസുദ്ദീൻ,മുൻ പഞ്ചായത്ത് മെമ്പർ സി ഇ നാസ്സർ,എം ബി ഇബ്രാഹിം,എസ് എം ഷംസുദ്ദീൻ,പി എം അക്ബർ എന്നിവർ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!