Connect with us

Hi, what are you looking for?

CHUTTUVATTOM

എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ രണ്ടാം ദിവസം പര്യടനം ഇഞ്ചത്തൊട്ടിയിൽ നിന്നും ആരംഭിച്ച് അടിവാട് ടൗണിൽ സമാപിച്ചു

കോതമംഗലം :എൽഡിഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസം ഇഞ്ചത്തൊട്ടിയിൽ നിന്നും ആരംഭിച്ചു. ഇഞ്ചത്തൊട്ടിയിൽ നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി നിർവ്വഹിച്ചു. മുൻ ഗ്രാമപഞ്ചായത്തംഗം മിനി മനോഹരൻ അദ്ധ്യക്ഷയായി. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. അനിൽകുമാർ മുഖ്യ പ്രസംഗം നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഷാജി മുഹമ്മദ്, സി.പി.എം.ഏരിയാ സെക്രട്ടറിമാരായ എ.എ. അൻഷാദ് ,കെ. എ. ജോയി, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംങ്ങ് കമ്മറ്റി അംഗം റോണി മാത്യു, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപി, കേരള കോൺഗ്രസ് സ്കറിയ വിഭാഗം നിയോജകമണ്ഡലം പ്രസിഡൻ്റ് ഷാജി പീച്ചക്കര,സിന്ധു അനിൽ എന്നിവർ പ്രസംഗിച്ചു.

കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം ടൗൺ, കുഴൽ ക്കിണർ, കോളനി, മണിയൻ പാറ, ചെമ്പൻ കുഴി, ബോധിനി പടി, നീണ്ട പാറ, കരി മണൽ, മണിമരുതും ചാൽ, ആവോലിച്ചാൽ, വെള്ളാപ്പാറ, തലക്കോട് കവല, അള്ളുങ്കൽ, പുത്തൻകുരിശ്, തേങ്കോട്, പരിക്കണ്ണി,
ഊന്നുകൽ, തടികുളം, നമ്പൂരി കൂപ്പ് , ഉപ്പു കുളം, പെരുമണ്ണൂർ, പോത്തുകുഴി, കാട്ടാട്ടുകുളം, മില്ലുംപടി, മാരമംഗലം, കണ്ണാടിക്കോട്, നെല്ലിമറ്റം, കവളങ്ങാട് പല്ലാരിമംഗലം പഞ്ചായത്തിലെ വാളാച്ചിറ,മണിക്കിണർ,പൈമറ്റം, വള്ളക്കടവ്,കൂറ്റം വേലി, കൂവള്ളൂർ, കല്ലാരിക്കാം കണ്ടം, കുറുപ്പം കണ്ടം, വെള്ളാരമറ്റം, ഈട്ടിപ്പാറ, എസ്എൻഡിപി ജംഗ്ഷൻ, കുടമുണ്ട, പുലിക്കുന്നേപടി, പള്ളിക്കുന്ന്,പല്ലാരിമംഗലം, മാവുടി സ്കൂൾ പടി, മാവുടി കവല, അടിവാട് തെക്കേ കവല തുടങ്ങി നിരവധി സ്ഥലങ്ങളിൽ സ്വീകരണങ്ങളേറ്റ് വാങ്ങി അടിവാട് ടൗണിൽ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ സി. കെ ഹരി കൃഷ്ണൻ, കെ.ഇ. ജോയി, അനസ് പി.എ , പി.എം.ശിവൻ,റോണി മാത്യു, ആദർശ് കുര്യാക്കോസ്, സിറിൽ ദാസ്, ജിജി പുളിക്കൽ, എ.ബി. ശിവൻ , എം.എസ് അലിയാർ ,വിനോദ് കെ.എം, കെ.എസ് ഔസേഫ്, അബ്ദുൾ സലാം, ഷിബു പടപറമ്പത്ത്, എം.എം. ബക്കർ, ടി.എച്ച് നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. നാളത്തെ പര്യടനം (29/3/26) ഞായറാഴ്ച നെല്ലിക്കുഴി പഞ്ചായത്തിൽ.

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

error: Content is protected !!