Connect with us

Hi, what are you looking for?

CHUTTUVATTOM

ചോർന്നൊലിച്ച് അപകട ഭീഷണിയിൽ കുട്ടമ്പുഴയിലെ വെയിറ്റിംഗ്ഷെഡ്

കുട്ടമ്പുഴ : മഴ പെയ്താല്‍ ചോര്‍ന്നൊലിച്ച് യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ് കുട്ടമ്പുഴയിലെ വെയിറ്റിംഗ്ഷെഡ്. നിരവധി യാത്രക്കാർ ദിവസേന ഉപയോഗിക്കുന്ന കുട്ടമ്പുഴയുടെ ഹൃദയഭാഗത്തുള്ള വെയിറ്റിംഗ് ഷെഡ് ആണ് പരിതാപകരമായ അവസ്ഥയിൽ ഉള്ളത്. വർഷങ്ങളായി മേൽക്കൂര ഓട്ട വീണ് ചോർന്നൊലിക്കുന്നതിന് നാട്ടുകാർ നിരവധി തവണ അധികാരികളെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല.

ചോർന്നൊലിക്കുന്ന ഷെഡിൽ കുടയും ചൂടി നിന്ന് ബസ് കയറേണ്ട അവസ്ഥയാണ് ഇപ്പോളുള്ളത്. അധികാരികൾ അടിയന്തിരമായി നടപടികൾ കൈകൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...