കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി 8 – വാർഡായ പള്ളിപ്പടിയിൽ റോഡിൽ വെള്ളക്കെട്ട് നിറഞ്ഞു അപകട ഭീക്ഷണി ഉയർത്തുന്നു. രണ്ടായിരത്തി പതിനെട്ടിൽ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞ റോഡാണിത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ വഴി യാത്രക്കാരും പേടിയോടുകൂടിയാണ് സഞ്ചരിക്കുന്നത്.
പൂയംകുട്ടി റോഡിൽ ഓടകൾ ഇല്ലാത്തതാണ് വെള്ളം കെട്ടി കിടുക്കുവാൻ പ്രധാന കാരണം. എത്രവേഗം റോഡിന്റെ വശങ്ങളിൽ ശാസ്ത്രീയമായി ഓടകൾ പണിത് വെള്ളക്കെട്ട് പരിഹരിക്കണമെന്ന് കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജോർജ്ജ് പൂയംകുട്ടി ആവശ്യപ്പെട്ടു.