Connect with us

Hi, what are you looking for?

NEWS

പന്തപ്രയിലെ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ഷിബു തെക്കുംപുറം.

കോതമംഗലം: ജനജീവിതം വളരെ ദുരിത പൂർണമായി മാറിയ പന്തപ്ര ആദിവാസിക്കുടിയിലെ വീടുകൾ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശനം നടത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന യുഡിഎഫ് ഗവേൺമെന്റിന്റെ കാലത്തു വനപ്രദേശത്തു നിന്ന് പന്തപ്രയിലേക്ക് അവിടത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കുകയും അവർക്കായി രണ്ടേക്കർ സ്ഥലം അനുവദിക്കുകയും ചെയ്തു എന്നാൽ ഇതിനു ശേഷം അവഗണനയല്ലാതെ മറ്റൊന്നും മാറി വന്ന ഗവേൺമെന്റിന് ചെയ്യാൻ കഴിഞ്ഞിട്ടില്ല. എത്രയും പെട്ടന്ന് അവരുടെ പ്രശ്നങ്ങളിൽ വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം എന്നും പരിമിതമായ സമയ പരിധിക്കുള്ളിൽ അവരുടെ ആവശ്യങ്ങൾ നടത്തികൊടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുൻപോട്ട് പോകുമെന്നും ജനങ്ങളുടെ ജീവനും കുടിലുകൾക്കും ഭീക്ഷണിയുമായി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം നീക്കം ചെയ്യണം എന്നും അദ്ദേഹം ആവശ്യപെട്ടു.

കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രിസിഡന്റ് കാന്തി വെള്ളക്കയൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ.എ, ശ്രീ.സി.കെ സത്യൻ,പീറ്റർ മാത്യു, ബേബി മൂലയിൽ, സിജെ എൽദോസ്, ജോഷി പൊട്ടക്കൽ,അഷ്‌ബിൻ ജോസ്, ബേബി പോൾ, ബേസിൽ തേക്കുംകൂടിയിൽ, പന്തപ്പ്രയിലെ കാണിക്കാരൻ, ഊര് മൂപ്പൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!