Connect with us

Hi, what are you looking for?

NEWS

മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു.

കുട്ടമ്പുഴ: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു. പതിനഞ്ചാം വാർഡ് ആനക്കയത്തെ 150 ഓളം പേരാണ് നൂറു തൊഴിലുറപ്പു ദിനങ്ങൾ പൂർത്തിയാക്കിയത്. ഇവരെ ഡീൻ കുര്യാക്കോസ് എം.പി. ആദരിച്ചു. അംബേദ്കർ അവാർഡ് നേടിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .എ .എം ബഷീറിനെയും, തൊഴിലുറപ്പുമേറ്റുമാരേയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ.സിബി , വാർഡ് മെമ്പർമാരായ ജോഷി പൊട്ടയ്ക്കൽ, മേരി കുര്യാക്കോസ്, മുൻ പി.കെ. തങ്കമ്മ, എഡിഎസ് പ്രസിഡന്റ് ലിസി പൗലോസ്, വൈസ് പ്രസിഡന്റ് മേരി സണ്ണി, സെക്രട്ടറി രാജമ്മ രാജൻ, മേറ്റ് മാരായ മോളി എബ്രഹാം, ഷിജി അരുൺ, സിന്ധു വിൽസൺ, രഞ്ജു എബിലാൽ, ജെസ്സി ബെന്നി, ബീന ബേബി, ഫിലോമിന ടീച്ചർ, ജിഷ ജയൻ, എന്നിവർ പങ്കെടുത്തു.

You May Also Like