Connect with us

Hi, what are you looking for?

NEWS

കണ്ണക്കട – കഴുതപ്പാറ റോഡിന് 20 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ MLA.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ 1-ാം വാർഡിൽ കണ്ണക്കട – കൈതപ്പാറ റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. MLA ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.കൈതപ്പാറ നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗമായ പ്രസ്തുത മൺ റോഡ്  സഞ്ചരിക്കുവാൻ കഴിയാത്ത വിധത്തിലാണുള്ളത്. മഴക്കാലമായതോടെ റോഡ് തീർത്തും ശോച്യാവസ്ഥയിലാണ്.

പ്രദേശവാസികളുടെ ഏക സഞ്ചാര മാർഗ്ഗമായ റോഡ് പൂർണ്ണമായും ഫോറസ്റ്റിൽ കൂടി ആയതിനാൽ വനം വകുപ്പിന്റെ NOC കൂടി ലഭ്യമാക്കിയാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്.പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.ഇതുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് വർക്ക് എഗ്രിമെന്റ് വച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും MLA പറഞ്ഞു.

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!