Connect with us

Hi, what are you looking for?

ACCIDENT

കോട്ടപ്പടിയിൽ കാറിനുള്ളിൽ വച്ച് മധ്യവയസ്‌കൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.

കോതമംഗലം: കോട്ടപ്പടിയിൽ ഭാര്യാ സഹോദരൻ്റെ വീട്ടിൽ ഭർത്താവ് കാറിനുള്ളിൽ വച്ച് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബാബുവിൻ്റെ ഭാര്യ കുറെ നാളുകളായി പിണങ്ങി പിരിഞ്ഞ് കോട്ടപ്പടിയിലുള്ള സഹോദരൻ്റെ വീട്ടിലായിരുന്നു താമസം. ഉച്ചക്ക് ഒരു മണിയോടെ ഇവിടെയെത്തിയ ബാബു കാറിനുള്ളിൽ വച്ച് സ്വയം തീകൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ഇയാൾ കാറിന് പുറത്തിറങ്ങി.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. തുടർന്ന് കോതമംഗലം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തുകയും തീ പൂർണ്ണമായും അണക്കുകയും ചെയ്‌തു. സാരമായി പൊള്ളലേറ്റ ബാബുവിനെ കോട്ടപ്പടി പോലീസെത്തി കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പൊള്ളൽ ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്‌തു. കാർ പൂർണ്ണമായും കത്തിനശിച്ചു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...