Connect with us

Hi, what are you looking for?

ACCIDENT

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കോതമംഗലം : വാരപ്പെട്ടി ഇളങ്ങവത്ത് വച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുതുപ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പുതുപ്പാടി തച്ചോടത്തുംപടിയിൽ താമസിക്കുന്ന വാഴാട്ടിക്കുടി കുട്ടപ്പൻ മകൻ രതീഷ് (36) ആണ് മരിച്ചത്. ഇന്നലെ വ്യാഴാഴ്ച്ച വൈകിട്ട് ഏഴുമണിയോടുകൂടി ഇളങ്ങവത്താണ് രതീഷ് സഞ്ചരിച്ച ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് പാറുകുട്ടി, സഹോദരൻ രാജേഷ്.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...