Connect with us

Hi, what are you looking for?

SPORTS

കായിക രംഗത്ത് കോതമംഗലത്തിന് അഭിമാനമായി തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ സ്കൂൾ അധ്യാപിക ദൃശ്യ ചന്ദ്രൻ.

കോതമംഗലം : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ അധ്യാപിക ദൃശ്യ ചന്ദ്രൻ 100,200,400 മീറ്റർ ഓട്ടമത്സരത്തിൽ മൂന്ന് ഇനങ്ങളിലും വെങ്കല മെഡൽ നേടികൊണ്ട് 2022 ഫെബ്രുവരി 21 മുതൽ ഹൈദരാബാദിൽ വച്ച് നടക്കുന്ന ദേശിയ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ചു പങ്കെടുക്കുന്നതിന് യോഗ്യത നേടി.

സംസ്ഥാന തലത്തിൽ ഓവർഓൾ ചാമ്പ്യൻമാർ ആയതും എറണാകുളം ജില്ല ആണ്. പഠനകാലത്ത് ദൃശ്യ അതലെറ്റിക്സിൽ യൂണിവേഴ്സിറ്റി തലത്തിലും സംസ്ഥാന തലത്തിലും നിരവധി മെഡലുകൾ നേടിയിട്ടുള്ളതുമാണ്. മികച്ച ഒരു പ്രോഗ്രാം അവതാരിക ആയ ദൃശ്യ കിഡ്സ്‌ ഐ എ എസ് അക്കാഡമി കോർഡിനേറ്റർ കൂടിയാണ്.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...