Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ വിവാദമായ കള്ള് ഷാപ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കോതമംഗലം : ഇൻന്ത്യൻ നാഷ്ണൽ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കളത്തെ വിവാദമായ മാന്തോപ്പ് കള്ള് ഷാപ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം വിൽപ്പന നടത്തിയ കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. നവംബർ 14 ന് തിങ്കളാഴ്ചയാണ് സ്കൂൾ കുട്ടികൾക്ക് മദ്യം നൽകിയ വീഡിയൊ ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. പൊതു സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഇതിനെ തുടർന്ന് ഉയർന്ന് വന്നിട്ടുള്ളത് . കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

സമര പരിപാടി KPCC മെമ്പർ AG ജോർജ് ഉദ്ഘാടനം ചെയ്തു. KP ബാബു, MS എൽദോസ്, എബി എബ്രഹാം, PAM ബഷീർ, റോയി Kപോൾ, ഷെമീർ പനയ്ക്കൽ, കെ പി കുര്യാക്കോസ്, പരീത് പട്ടമ്മാവുടി, അലി പടിഞ്ഞാറേച്ചാലിൽ,ജോർജ് വർഗീസ്, MA കെരിം, എൽദോസ് കീച്ചേരി, PA പാദുഷ, സണ്ണി വർഗീസ്, MV റെജി, PR അജി, VM സത്താർ,മുഹമ്മദ് കൊളത്താപ്പിള്ളി, സലിം മംഗലപ്പാറ, വിൽസൺ C തോമസ്, ബഷീർ ചിറങ്ങര എന്നിവർ സമരത്തിൽ പങ്കാളികളായി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...