Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്ക്.

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് പുതിയ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിൽ മൂന്നു നിലകളിലായി ക്യാഷ്വാലിറ്റി,ഡോക്ടേഴ്സ് റൂം,നഴ്സിങ്ങ് റൂം,മിനി ഓപ്പറേഷൻ തിയറ്റർ,എക്സറേ റൂം,ഡയാലിസിസ് റൂം,സ്റ്റോർ റൂം,വാഷിങ്ങ് റൂം,റിവേഴ്സ് ഓസ്മോസിസ് പ്ലാൻ്റ്,ഹാൾ,പോലീസ് എയ്ഡ് പോസ്റ്റ്,ടോയ്ലറ്റുകൾ എന്നിവ അടങ്ങുന്നതാണ് ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്ക്.

ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ വി തോമസ്,കെ എ നൗഷാദ്,ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി പി ഡബ്ല്യു ഡി ബിൽഡിങ്ങ്സ് അസിസ്റ്റൻ്റ് എഞ്ചിനീയർ ആൻഡ്രൂ ഫെർണാൻസ് ടോം എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....