Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് വികസന സമിതി യോഗം നടന്നു.

കോതമംഗലം : 2022 മാർച്ച്‌ മാസത്തെ താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വെച്ച്  നടത്തപ്പെട്ടു. യോഗത്തിൽ കോട്ടപ്പടി, കീരംപാറ പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗശല്യം നേരിടുന്നതിനു അടിയന്തര നടപടി സ്വീകരിക്കുന്നതിന് വനം വകുപ്പിന് എം എൽ എ നിർദ്ദേശം നൽകി. റഷ്യ, ഉക്രയിൻ യുദ്ധം മൂലം ഉക്രയിനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും കോതമംഗലം താലൂക്ക് പ്രദേശത്തുനിന്നും ഉള്ള ഏകദേശം നാല്പതോളം വിദ്യാർത്ഥികളിൽ കുറച്ചു പേരെ ഇതിനകം നാട്ടിലെത്തിക്കാനായെന്നും ബാക്കിയുള്ളവർക്കായി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും എം എൽ എ  യോഗത്തെ അറിയിച്ചു.

കൂടാതെ കുടിവെള്ളക്ഷാമം നേരിടുന്ന കോട്ടപ്പടി,വാരപ്പെട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി.പഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തഹസിൽദാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....