Connect with us

Hi, what are you looking for?

NEWS

റോഡ് പരിപാലന കാലാവധി ബോർഡുകൾ പ്രദർശിപ്പിക്കുന്ന പ്രവർത്തിക്ക് തുടക്കമായി.

കോതമംഗലം: പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി (Defect Liability Period) ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. കോതമംഗലം ടൗൺ ലിങ്ക് റോഡിനു സമീപം ഡി എൽ പി ബോർഡ് ആൻ്റണി ജോൺ എം എൽ എ പ്രദർശിപ്പിച്ച് കൊണ്ട് കോതമംഗലം മണ്ഡലത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കൗൺസിലർമാരായ കെ വി തോമസ്,കെ എ നൗഷാദ്,പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ,അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,അസിസ്റ്റൻ്റ് എഞ്ചിനീയർ അരുൺ എം എസ് എന്നിവർ പങ്കെടുത്തു.


പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ജനകീയ മോണിറ്ററിങ്ങ് സാധ്യമാക്കുന്ന പ്രവർത്തിക്കാണ് തുടക്കമായതെന്നും പൊതുമുതലുകളുടെ കാവൽക്കാരെന്ന നിലയിലേക്ക് സർക്കാരിനൊപ്പം ജനങ്ങളും മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....