കോതമംഗലം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഇൻഡ്യയുടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുൾപ്പെടുന്ന ഭൂപടം അയച്ചു കൊടുത്ത് വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മറ്റി.മുത്തംകുഴിയിൽ സ്ഥിതി ചെയ്യുന്ന
പിണ്ടിമന പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണക്ക് ശേഷമായിരുന്നു ഭൂപടം തപാൽ വഴി മന്ത്രിയുടെ മേൽ വിലാസത്തിൽ അയച്ചു കൊടുത്തത്
യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം പ്രസിഡൻറ് റൈഹാൻ മൈതീൻ അദ്ധ്യക്ഷത വഹിച്ചു . കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നോബിൾ ജോസഫ് സമരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ സമര പ്രഖ്യാപനവും മുഖ്യ പ്രഭാഷണവും നടത്തി . യൂത്ത് കോൺഗ്രസ് നേതാക്കളായ ബേസിൽ തണ്ണിക്കോട് ,സ്വാലിഹ് സിദ്ദീഖ് ,ജെയ്ൻ ആയനാടൻ ,എബി കുര്യാക്കോസ് ,സോവി കൃഷ്ണൻ വേട്ടാമ്പാറ ,അസ്ഹർ വെറ്റിലപ്പാറ ,ആൽവിൻ ,ബേസിൽ മുത്തംകുഴി ,ആസിഫ് അലി ,ജെസ്സി സാജു, മത്തായി കോട്ടക്കുന്നേൽ ,വിൽസൺ തോമസ് ,ബഷീർ നെടുവഞ്ചേരി ,ബിബിൻ ,അനൂപ് ,
എന്നിവർ പ്രസംഗിച്ചു