Connect with us

Hi, what are you looking for?

CRIME

പിണ്ടിമനയിലെ ഗുണ്ടായിസം; സഞ്ജുവിന്റെ കൂട്ടാളികളെ കോതമംഗലം പോലീസ് പിടികൂടി.

കോതമംഗലം : പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് നരോക്കാവ് ഭാഗത്ത് കടമാൻതടം വീട്ടിൽ (ഇപ്പോൾ പിണ്ടിമന ചെങ്കര ഭാഗത്ത് വാടകയ്ക്ക് താമസം ) ഷാലു കെ.മത്തായി ( 31), കീരൻപാറ ചെങ്കര പുതുവാൻ കുന്നത്ത് വീട്ടിൽ അപ്പു ജോർജ് (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സഞ്ജു.കെ.മത്തായി എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിണ്ടിമന സ്വദേശി വിപിൻ ജോണിനെയാണ് ആക്രമിച്ചത്. കഴിഞ്ഞ 15 ന് രാത്രി 9 മണിയോടെയാണ് സംഭവം. വീടിനു സമീപമുളള റോഡിൽ വച്ച് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണും സംഘം നശിപ്പിച്ചു. ര

ണ്ടു മാസം മുമ്പാണ് വിപിൻ ജോൺ വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രതികൾ മദ്യപിക്കുന്നത് കണ്ടത്. ഇതിനെ ചൊല്ലി വാക്കു തർക്കവും അടിപിടിയും ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് സംഘം ആക്രമിച്ചത്. തുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു. ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐ മാഹിൻ സലിം, എ.എസ്.ഐമാരായ രഘുനാഥ്, പി.എം മുഹമ്മദ് സി.പി.ഒ മാരായ പിഎഷിയാസ്, രഞ്ജിത് നായർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

You May Also Like

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ...

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

error: Content is protected !!