Connect with us

Hi, what are you looking for?

NEWS

മുടങ്ങിക്കിടക്കുന്ന പ്രവർത്തികൾ വേഗത്തിലാക്കാൻ അടിയന്തര മീറ്റിംഗ് കൂടുമെന്ന് പൊതുമരാമത്ത് മന്ത്രി.

പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ മുടങ്ങിക്കിടക്കുന്ന വർക്കുകൾ പൂർത്തീകരിക്കുവാൻ അടിയന്തരയോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അഡ്വ എൽദോസ് പി കുന്നപ്പിള്ളി എംഎൽഎ യ്ക്ക് ഉറപ്പുനൽകി.  പെരുമ്പാവൂർ മണ്ഡലത്തിലൂടെ കടന്നുപോകുന്ന തങ്കളം കാക്കനാട് നാലുവരിപ്പാത, അങ്കമാലി കുണ്ടന്നൂർ ഹൈവേ, പെരുമ്പാവൂർ ബൈപാസ്, മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്, കീഴിലും പാണിയേലി പോര് റോഡ്, കാലടി സമാന്തര പാലം എന്നിവയുടെ വർക്കുകൾ ഒഴിഞ്ഞു നിൽക്കുന്നു എന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനു അടിസ്ഥാനത്തിലും ഈ സ്ഥലങ്ങൾ സന്ദർശിച്ചു സ്ഥലത്തെത്തിയത്.
 ഇതിന് അനുബന്ധമായി പെരുമ്പാവൂർ കുന്നത്തുനാട് കോതമംഗലം നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരുടെ മീറ്റിംഗ് പട്ടിമറ്റം ഗസ്റ്റ്ഹൗസിൽ കൂടുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. ഉദ്യോഗസ്ഥന്മാരോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും തുടർ നടപടികൾ കൈക്കൊള്ളാനും നിർദേശം നൽകി. തുടർന്ന് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ശ്രീനിജൻ എംഎൽഎ എന്നിവരുടെ ആവശ്യപ്രകാരം സ്ഥലങ്ങൾ സന്ദർശിച്ചു നേരിട്ട് വിലയിരുത്തുകയും ചെയ്തു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!