Connect with us

Hi, what are you looking for?

CRIME

ബൈക്ക് മോഷ്ടാവ് വാഹന പരിശോധനക്കിടെ അറസ്റ്റിൽ.

പെരുമ്പാവൂർ: മോട്ടോർ സൈക്കിൾ മോഷ്ടാവ് വാഹന പരിശോധനക്കിടെ അറസ്റ്റിൽ. കൂവപ്പടി ഐമുറി തൊടാപ്പറമ്പ് ഭാഗത്ത് കളമത്ത് വീട്ടിൽ അനന്തു (22) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരുമ്പാവൂർ റിലയൻസ് മാളിന് മുൻവശം പകൽ വാഹന പരിശോധന നടത്തി വരുന്നതിനിടെ വയറുകൾ മുറിച്ച നിലയിലും താക്കോൽ ഇല്ലാതെയും ബൈക്ക് ഓടിച്ചു വന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചെടുത്ത ബൈക്കാണെന്ന് മനസ്സിലായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആലുവയിലെ മോട്ടോർ ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടുടെ ബൈക്ക് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിന്‍റെ പോർച്ചിൽ നിന്നും പ്രതി മോഷ്ടിച്ചെടുക്കുകയായിരുന്നെന്ന്‍ തെളിഞ്ഞു.

പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകളിലെ പ്രതിയാണ് അനന്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ കെ.എസ്.ബിനോയ്, എസ്.സി.പി.ഒ മനോജ്, സി.പി.ഒ ജെയ്ജോ ആന്‍റെണി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!