Connect with us

Hi, what are you looking for?

EDITORS CHOICE

വനമേഖല അപൂർവ്വമായൊരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുന്നു: മുളകൾ കൂട്ടമായി പൂത്തു.

കോതമംഗലം: നേര്യമംഗലം വനമേഖല അപൂർവ്വമായൊരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുകയാണ്; തൃണവർഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയാണ് കാട്ടിലാകെ പൂത്തുലഞ്ഞു നിൽക്കുന്നത്.

നേര്യമംഗലം വന മേഖലയിൽ മുളകൾ കൂട്ടമായി പൂത്തുതുടങ്ങിയിരിക്കുകയാണ്. നഗരംപാറ, വാളറ വനഭാഗങ്ങളിലാണ് പൂക്കൾ ദൃശ്യമായിരിക്കുന്നത്. അര നൂറ്റാണ്ടിനിടയിൽ സംഭവിക്കുന്ന ഈ പ്രതിഭാസത്തോടെ മുളകൾ ഉണങ്ങി നശിക്കുകയാണ് ചെയ്യുന്നത്.

ഇതു മൂലം ഈ മേഖലയിൽ മുള കളുടെ ലഭ്യത തീർത്തും കുറഞ്ഞേക്കാം. സസ്യഭുക്കുകളായ ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങൾക്ക് ഭക്ഷ്യ ദൗർലഭ്യം നേരിടേണ്ടിയും വന്നേക്കാം. മുള പൂത്തുഉണങ്ങുമ്പോൾ വേനലിൽ കനത്ത കാട്ടു‌തീക്കും കാരണമാകാം.

മുളയരി പോഷക സമൃദ്ധമായ ഒരു വന വിഭവമാണ്. മുളയരി കിലോയിക്ക് 400മുതൽ 600രൂപ വരെ വിലയുണ്ട്. ആദിവാസികൾ ഇത് വൻ തോതിൽ ശേഖരിച്ച് ഉപയോഗിക്കാറുണ്ട്.

മുളയരി ധാരാളമായി ഉണ്ടാകുന്നത്തോടുകൂടി വന മേഖലയിൽ കീടങ്ങളും പെരുച്ചാഴികളും പെരുകുകയും പക്ഷി സാന്നിധ്യം വർധിക്കുകയും ചെയ്യും. അങ്ങനെ മുളയുടെ പൂക്കാലം വനത്തെ സംബന്ധിച്ച് വളരെ പ്രത്യേകതകൾ നിറഞ്ഞ സംഭവമാണെന്ന് നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ G G സന്തോഷ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....